നൂറ് രൂപ നിക്ഷേപിച്ചാൽ വൻ ലാഭം ! അക്കൗണ്ടിൽ എത്തുക എട്ട് ലക്ഷം വരെ : വൻ നിക്ഷേപ പദ്ധതിയെപ്പറ്റി അറിയാം

കൊച്ചി : നിക്ഷേപിക്കുന്നത് എത്ര വലുതോ ചെറുതോ ആയിക്കോട്ടെ. അതില്‍ നിന്ന് മികച്ച ലാഭം നേടാൻ സാധിക്കുന്ന നിരവധി നിക്ഷേപപദ്ധതികള്‍ ഉണ്ട്.ഇപ്പോള്‍ കൂടുതല്‍ ആളുകളും ചേരുന്നത് തപാല്‍ വകുപ്പിന്റെ കീഴിലുളള നിക്ഷേപപദ്ധതികളാണ്. മികച്ച നിക്ഷേപപദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ ഡി അല്ലെങ്കില്‍ റെക്കറിംഗ് ഡെപ്പോസിറ്റ്. ചെറിയ കാലയളവ് കൊണ്ട് എട്ട് ലക്ഷം രൂപയുടെ നിക്ഷേപം ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും.

Advertisements

വർഷം തോറും 6.7 ശതമാനം പലിശയാണ് ഈ പദ്ധതി നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് മൂന്ന് മാസത്തിലൊരിക്കലായാണ് കൂട്ടിച്ചേർക്കുന്നത്. ദീർഘകാലം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ആ‌ർഡി അക്കൗണ്ടുകള്‍ ദീ‌ർഘിപ്പിക്കാൻ കഴിയും. പത്ത് വർഷമാണ് പദ്ധതിയുടെ കാലയളവ്. പദ്ധതിയില്‍ പ്രതിമാസം നിങ്ങള്‍ 5000 രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനിക്കുന്നതെങ്കില്‍ ദിവസവും 166 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അങ്ങനെ അഞ്ച് വർഷം പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയാകും. പലിശ മാത്രം 56,830 രൂപയാകും. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 3,56,830 രൂപയാകും. പദ്ധതിയില്‍ അഞ്ച് വർഷം കൂടി തുടരുകയാണെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 8,54,272 രൂപയാകും. പലിശ മാത്രം 2,54,272 രൂപയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറും 100 രൂപ നിക്ഷേപിച്ച്‌ ആർക്കുവേണമെങ്കിലും പദ്ധതിയില്‍ ചേരാൻ സാധിക്കും. നിക്ഷേപ തുകയ്ക്ക് ഉയർന്ന പരിധിയൊന്നുമില്ല. എത്ര വലിയ തുക വേണമെങ്കിലും നിക്ഷേപം നടത്താം. പത്ത് വയസിന് മുകളില്‍ പ്രായമുളളവർക്കായി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാം. ആകെ നിക്ഷേപതുകയുടെ 50 ശതമാനം വായ്പാ സൗകര്യവും ലഭ്യമാണ്.

Hot Topics

Related Articles