പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ കാർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനുമുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി . പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രഫ: സതീഷ് കൊച്ചു പറമ്പിൽ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാതൃു എബ്രാഹം അധ്യക്ഷതവഹിച്ചു. കെ പി സി സി മെമ്പർ പി. മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സതീഷ് പഴകുളം, അജി അലക്സ്, ജില്ലാ പ്രസിഡന്റ് അഡ്വ. സിറാജുദ്ദീൻ,ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് അപ്പാക്കുട്ടി, കെ.എൻ രവീന്ദ്രൻ,റെന്നീസ് മുഹമ്മദ്, സജി കെ. സൈമൺ, അബ്ദുൾ കലാം ആസാദ്, സോജൻ ജോർജ്, ജോഷ്വാ സാമുവേൽ, രാജു വെട്ടിപ്രംഅഡ്വ. മാത്യൂസ്, ബിനു മൈലപ്ര , കെ. എൻ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Advertisements


