കൂരോപ്പട പഞ്ചായത്തിൽ കട്ടിൽ വിതരണം നടത്തി

കൂരോപ്പട : ഗ്രാമ പഞ്ചായത്ത് 17 വാർഡുകളിലെ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി. 156 കട്ടിലുകളാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സ്ഥിതി അധ്യക്ഷമാരായ ഷീലാ മാത്യൂ, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, റ്റി.ജി മോഹനൻ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, പി.എസ് രാജൻ, രാജി നിതീഷ് മോൻ, സന്ധ്യാ ജി നായർ, സോജി ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. ഷഹന തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles