കോട്ടയം: സ്വന്തമായി ഒന്നും ചെയ്യാനില്ലാത്ത കേന്ദ്ര സർക്കാർ മുൻ സർക്കാരുകൾ സ്ഥാപിച്ച സ്ഥാപനങ്ങളുടെ പേരുമാറ്റി കളിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ. നെഹ്‌റു യുവകേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്ര സർക്കാർ പേര് മാറ്റം മാത്രമാണ് നടപ്പാക്കുന്നത്. നെഹ്‌റു യുവ കേന്ദ്ര വഴി മുൻ സർക്കാരുകൾ സാധാരണക്കാരായ യുവജനങ്ങൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ എല്ലാം തന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കവർന്നെടുക്കുകയാണ്. കേരളത്തിലെ നെഹ്‌റു യുവകേന്ദ്രയുടെ ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാർപോലുമില്ല എന്നാൽ, ഈ വിഷയങ്ങളിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തേണ്ട കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രതികരണങ്ങൾ ദയനീയമാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രതികരണം പോലും നടത്താൻ തയ്യാറാകാത്ത യൂത്ത് കോൺഗ്രസ് ഇപ്പോൾ പ്രതിഷേധിക്കുന്നത് പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങളെ പർവതീകരിച്ചാണ്. പ്രാദേശിക പ്രശ്‌നങ്ങൾ വലുതാക്കി കാണിക്കുന്നതിനു പകരം ദേശീയ പ്രാധാനമുള്ള വിഷയത്തിൽ എന്തുകൊണ്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതികരിക്കുന്നില്ലെന്നത് ചോദ്യമാണ്. നെഹ്‌റു യുവകേന്ദ്രയെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തെ യൂത്ത് ഫ്രണ്ട് എമ്മും ഇടത് പക്ഷ സംഘടനകളും എല്ലാ ശക്തിയുമുപയോഗിച്ച് എതിർത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തമായി ഒന്നും ചെയ്യാനാവാത്ത കേന്ദ്ര സർക്കാർ മുൻ സർക്കാരുകളുടെ പദ്ധതികളുടെ പേര് മാറ്റിക്കളിക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത കോൺഗ്രസ് പ്രാദേശിക സംഘർഷങ്ങളെ രാഷ്ട്രീയ വത്കരിക്കുന്നു: യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ


