തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാകും; ഗാന്ധി കുടുംബത്തിന്റെ രാജി അഭ്യൂഹങ്ങള്‍ ശക്തം; സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന്

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഞായറാഴ്ച നടക്കും. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വൈകീട്ട് നാലിനാണ് യോഗം. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയാകും. സെപ്റ്റംബറില്‍ നിശ്ചയിച്ച സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും സൂചനകളുണ്ട്.

Advertisements

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയോടെ പാര്‍ട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്. കൂടാതെ, സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നയരൂപവത്കരണ യോഗവും വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കെ സി വേണുഗോപാല്‍ ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെയും ഗ്രൂപ്പ് 23 പ്രതിഷേധമറിയിക്കും. അഭ്യൂഹങ്ങള്‍ നിഷേധിച്ച എഐസിസി പ്രചാരണവിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ബിജെപിക്കായി ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുകയാണെന്ന് ആരോപിച്ചു. റിപ്പോര്‍ട്ടുകളോട് ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല. അന്‍പത്തിനാലംഗ വിശാല പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരാണ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്റെ ഭാഗമായി പ്രവര്‍ത്തക സമിതിക്കെത്തുക.

Hot Topics

Related Articles