തിരുവല്ല: നഗരസഭയിൽ 29-വാർഡ് ഉത്രമേൽ.വാർഡ് സഭയും അനുമോദനവും നടത്തി. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ അദ്ധ്യക്ഷതയിൽ വാർഡ് അംഗം കാസർഗോഡ് എസ് എം എസ് ഡി വൈ എസ് പി വർഗീസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വാർഡിലെ അംഗങ്ങൾ ചേർന്ന് അനുമോദനം നൽകി. വാർഡ് കോഡിനേറ്റർ അനിത പി.ആർ, നഗരസഭാ രജിസ്റ്റാർ വിനോദ്.വി.എസ്, നഗരസഭ എൻജിനീയറിങ് ഓവർസിയർ ഡിപിൻ ആർ. വി.ഐ സി ഡി എസ്.സൂപ്പർവൈസർ സന്ധ്യ , അർബൻ ഹെൽത്ത് സെന്റർ അമ്പിളി ജികെ, ജെ പി എച്ച് എൻ ബീന. പി., സുനോജ് എസ് ആനന്ദ്, ഡോ. പ്രശാന്ത്, പ്രതീഷ് ജി പ്രഭു, എന്നിവർ പ്രസംഗിച്ചു.
Advertisements