കോട്ടയം തിരുനക്കരയിൽ വീടിനു മുകളിലേയ്ക്ക് ഡ്രോൺ പൊട്ടി വീണു; പൊട്ടി വീണത് നഗരസഭ അധികൃതർ മാപ്പിംങിനായി ഉപയോഗിച്ച ഡ്രോൾ

തിരുനക്കര നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: തിരുനക്കരയിൽ വീടിനു മുകളിലേയ്ക്ക് ഡ്രോൺ പൊട്ടി വീണു. തിരുനക്കര താമരപ്പള്ളി ലെയിനിൽ എ.എസ് ഭവനിലെ വീടിനു മുകളിലാണ് ഡ്രോൺ പൊട്ടി വീണത്. വീടിന്റെ ഷീപ്പ് പൊട്ടി. വൻ ശബ്ദത്തോടെ ഡ്രോൺ പൊട്ടി വീണത് പരിഭ്രാന്തി പടർത്തി. വ്യാഴാഴ്ച ഉച്ചയക്ക്് രണ്ടു മണിയോടെയായിരുന്നു സംഭവം. കോട്ടയം നഗരസഭയുടെ ഏരിയൽ മാപ്പിംങ് സർവേയുടെ ഭാഗമായി തിരുനക്കര ഭാഗത്ത് ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡ്രോൺ പൊട്ടി വീണത്.

Advertisements

നിയന്ത്രണം നഷ്ടമായ ഡ്രോൺ എ.സ് ഭവനിൽ ശരത്തിന്റെ വീടിനു മുകളിലേയ്ക്കു വീണു. ആദ്യം ഡ്രോണിന്റെ ബാറ്ററി വന്ന് വീടിനു മുകളിലെ ഷീറ്റിൽ പതിക്കുകയായിരുന്നു. തുടർന്ന് ബാക്കി ഭാഗങ്ങളും വൻ ശബ്ദത്തോടെ താഴേയ്ക്കു പതിച്ചു. ഇതോടെ വീടിനുള്ളിലുണ്ടായിരുന്നവർ പുറത്തിറങ്ങി നോക്കി. അപ്പോൾ മാത്രമാണ് ഇവർ പൊട്ടിവീണത് ഡ്രോണാണ് എന്ന് തിരിച്ചറിഞ്ഞത്. ഈ സമയം കൊണ്ട് തന്നെ മാപ്പിംങ് നടത്തുകയായിരുന്ന നഗരസഭ സംഘവും സ്ഥലവത്ത് എത്തി. തുടർന്ന്, ഇവർ ചേർന്ന് ഡ്രോണിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഉയരത്തിൽ നിന്ന് നിയന്ത്രണം നഷ്ടമായി വീണതോടെ ഡ്രോൺ പല ഭാഗങ്ങളായി ചിതറി തെറിച്ചിരുന്നു.

Hot Topics

Related Articles