പത്തനംതിട്ട തറയില്‍ ഫിനാന്‍സിലെ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ്; സ്ഥാപന ഉടമയുടെ ഭാര്യ കീഴടങ്ങി; പണം ചിലവഴിച്ചത് ആഡംബര ജീവിതത്തിന്, പണം നഷ്ടമായത് അഞ്ഞൂറോളം നിക്ഷേപകര്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യയുമായ റാണി പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങി. പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തറയില്‍ ഫിനാന്‍സിന്റെ നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. ഫെബ്രുവരി മാസത്തില്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ പരാതിയുടെ രംഗത്തെത്തിയത്. 10 ലക്ഷം നിക്ഷേപിച്ച ഒരാളാണ് ആദ്യം പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത്.

Advertisements

പിന്നീട് പല തവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതല്‍ പരാതികളെത്തിയത്. ഓമല്ലൂര്‍ അടൂര്‍ പത്തനംതിട്ട പത്താനാപുരം ശാഖകളില്‍ നിന്നായി ആഞ്ഞൂറോളം നിക്ഷേപകര്‍ക്കാണ പണം നഷ്ടമായത്. നിക്ഷേപ തട്ടിപ്പില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 370 പരാതികളാണ് തറയില്‍ ഫിനാന്‍സിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്ന സ്ഥാപനമാണ് തറയില്‍ ഫിനാന്‍സ്. 2021 മാര്‍ച്ചിന് ശേഷം പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സജിയുടെയും റാണിയുടെയും ആകെ ആസ്തി മൂല്യം മൂന്ന് കോടി രൂപ മാത്രമാണെന്നാണ് പൊലീസ് കണക്ക്. നിക്ഷേകരില്‍ നിന്നായി സമാഹരിച്ച പണം ആഡംബര ജീവിതത്തിന് ചെലവിട്ടെന്നും സൂചനയുണ്ട്. ബിഎംഡബ്ലു അടക്കം നാല് വാഹനങ്ങളാണ് സജിയുടെ പേരിലുണ്ടായിരുന്നത്. പോളണ്ടില്‍ മകളെ എംബിബിഎസ് പഠനത്തിന് ചേര്‍ത്തതും ലക്ഷങ്ങള്‍ മുടക്കിയാണ്.

ഒന്നാം പ്രതി സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയില്‍ ഫിനാന്‍സിന്റെ മാനേജിങ്ങ് പാര്‍ട്ണറാണ്. ഈ സാഹചര്യത്തിലാണ് റാണിയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം റാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഒന്നാം പ്രതിയായ സജി സാം പൊലീസ് കീഴടങ്ങിയത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

Hot Topics

Related Articles