കോട്ടയം : മറിയപ്പള്ളി ആദർശ് നഗർ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. സെക്രട്ടറി ഷാനവാസ് എസ്.എസ്. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുരേഷ് ബാബു പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാർ ഭരണഘടന പ്രതിജ്ഞ ചൊല്ലി നൽകി. കൗൺസിലർമാരായ കെ. ശങ്കരൻ, ജയ ടീച്ചർ, രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ വി.പിലാലു എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഡി. രാജീവ് നന്ദി പറഞ്ഞു. കമ്മറ്റിയംഗങ്ങളായ അനിൽ കുമാർ, റോയൻ ജോയി, സുമാ അനിൽ, നന്ദൻ തിരുമേനി, മുരളീധരൻ, രക്ഷാധികാരിയായ രാജപ്പൻ വത്സര അസോസിയേഷൻ അംഗങ്ങളായി ശശി, തമ്പാൻ കുട്ടികളായ ഏബൻ, ആബിൻ എന്നിവർ പങ്കെടുത്തു.
Advertisements



