രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങള്‍ വിജയിച്ചു: എസ്‌എഫ്‌ഐക്കും എഐഎസ്‌എഫിനും പേരെടുത്ത് നന്ദി പറഞ്ഞ് സിജെപി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സമരപോരാട്ടങ്ങള്‍ വിജയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നന്ദി പറഞ്ഞ് കോക്രോച്ച്‌ ജനത പാര്‍ട്ടി. പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ എസ്‌എഫ്‌ഐക്കും എഐഎസ്‌എഫിനും പേരെടുത്ത് പരാമർശിച്ച്‌ സിജെപി നന്ദി പറഞ്ഞു. പിന്തുണ നല്‍കിയ മറ്റ് വിദ്യാർത്ഥി സംഘടനകള്‍ക്കും നന്ദിയെന്ന് സിജെപിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക എക്സില്‍ കുറിച്ചു. ഈ സംഘടനകള്‍ സമരപോരാട്ടത്തില്‍ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

Advertisements

അതേസമയം, മരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച്‌ നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സിജെപി മുന്നോട്ട് വച്ച വാഗ്ദാനങ്ങള്‍ പൂർണ്ണ തോതില്‍ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിനം സമരവേദിയില്‍ എത്തിയത്. അതേസമയം, സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിൻവലിക്കുന്നതില്‍ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാക്കുകയാണ് ദില്ലി പൊലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോസിക്യൂഷൻ വിടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം സർക്കാരിൻ്റെ തീരുമാനമുണ്ടായാല്‍ തുടർ അന്വേഷണം നിർത്തിവെക്കും. സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലുള്ള യുവതി സാക്ഷിയുടെ നിലയില്‍ പുരോഗതിയെന്ന് ആ ർ എംഎല്‍ ആശുപത്രി അധികൃതർ അറിയിച്ചു. ബീഹാറിലെ നീറ്റ് പ്രതിഷേധത്തില്‍ സിവാനിലെ വെടിവെപ്പില്‍ പരിക്കേറ്റത് മൂന്നുപേർക്കാണെന്നും സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഇന്ന് കൂടി ഉണ്ടാകും.

Hot Topics

Related Articles