തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി.
‘പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണ്. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപി- സിപിഐഎം കൂട്ടുകെട്ട് കാരണമാണ് ലാവ്ലിന്‍ കേസ് നീണ്ടുപോകുന്നത്. കേരളത്തില്‍ സിപിഐഎം നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ്.’- അദ്ദേഹം പറഞ്ഞു.
Advertisements
നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു. പകല്‍ സിപിഐഎമ്മും രാത്രിയില്‍ ബിജെപിയുമായ നേതാവാണ് പിണറായി വിജയനെന്നും മുരളീധരന്‍ പരിഹസിച്ചു.