തിരുവനന്തപുരം: “ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരത്തില്‍ തെളിഞ്ഞ ഈ കുഞ്ഞുമനസ്സിന്റെ വലിയ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെയാണ് ഉത്തരകടലാസിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു.പി. സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഹാന് അനൂപിന്റെ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.”ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന് അഭിവാദ്യങ്ങള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്” — എന്ന അടിക്കുറിപ്പോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
ഇഷ്ടപ്പെട്ട കളിയുടെ നിയമങ്ങള്‍ എഴുതാന്‍ നല്കിയ ചോദ്യത്തിന് അഹാന് സ്പൂണും നാരങ്ങയും കളിയുടെ നിയമങ്ങള്‍ മനോഹരമായി വിശദീകരിച്ചു. അക്ഷരത്തെറ്റുകളില്ലാതെ തന്നെയായിരുന്നു അവന്റെ ഉത്തരങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഹാന്റെ ഉത്തരത്തിലെ ചില നിയമങ്ങള്‍:
ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം
എല്ലാവരും വായയില്‍ സ്പൂണ്‍ വെച്ച്, അതിന്റെ മുകളില്‍ നാരങ്ങ വയ്ക്കണം
അടയാളപ്പെടുത്തിയ വരിയില്‍ നിന്നാണ് തുടങ്ങേണ്ടത്
നിലത്തു വീണാല്‍ എടുത്തു വെച്ച് വീണ്ടും നടക്കണം
വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താക്കും
ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്
അവസാനത്തെ വാചകമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കുട്ടിയെ അഭിനന്ദിച്ച് പ്രതികരിച്ചത്.”കേരളത്തിന്റെ മാനവിക പുരോഗതി പുതുതലമുറയില്‍ സുരക്ഷിതമാണ്. അഭിനന്ദനങ്ങള്‍,” എന്ന് ഒരാള്‍. “നല്ല സന്ദേശം പകരുന്ന ആ കുഞ്ഞുമനസ്സിന് ആയിരം ഭാവുകങ്ങള്‍,” എന്നാണ് മറ്റൊരാള്‍ കുറിച്ചത്.