ഭര്‍ത്താവിന്റെ സ്നേഹം കുഞ്ഞിലേക്ക് തിരിഞ്ഞുവെന്ന അസൂയ;തിരുവനന്തപുരത്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: ഭര്‍ത്താവിന്റെ സ്നേഹം തന്നോടല്ല കുഞ്ഞിനോടാണെന്ന അസൂയയില്‍ 42 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാള്‍ (21) അറസ്റ്റിലായി.ദിണ്ഡിഗല്‍ സ്വദേശിയായ കാര്‍ത്തിക്കുമായുള്ള വിവാഹത്തിനുശേഷം ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു. 42 ദിവസങ്ങൾക്ക് മുന്‍പ് പെണ്‍കുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞിനൊപ്പം മാതാപിതാക്കളുടെ വീട്ടിലായിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ നാട്ടിലെത്തിയ ഭര്‍ത്താവ് കാര്‍ത്തിക്ക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊല്ലപ്പെട്ടതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles