കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു

                                                                                                                                                                                                                             '

അങ്കമാലി: മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ ‘കരുതൽ’ ആരോഗ്യ പദ്ധതി വിപുലീകരിച്ചു. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ആലുവ, പറവൂർ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

Advertisements

‘കരുതൽ’ പദ്ധതി പ്രകാരം, ഒ.പി. കൺസൾട്ടേഷനുകൾക്ക് 40% വും, ലാബ്, ഒ.പി സംബന്ധമായ റേഡിയോളജി സേവനങ്ങൾക്ക് 10% വും ഫീസ് ഇളവ് ലഭിക്കും. അതോടൊപ്പം, അത്യാഹിത വിഭാഗത്തിലെ കൺസൾട്ടേഷനുകൾക്കും 10% ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഇളവുകൾ ജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി വിപുലീകരിക്കുന്നതെന്ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ സിഇഒ ഡോ. ഏബൽ ജോർജ്ജ് പറഞ്ഞു. “കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും 04847185000, 8593882299 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles