കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട് പള്ളിക്കുന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്ത് പേ വിഷ ബാധ സംശയിക്കുന്ന നായയെ കണ്ടതായി നാട്ടുകാരാണ് പരാതിപ്പെട്ടത്. ഇന്ന് രാവിലെയാണ് നായയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. നേരത്തെ ഈ പ്രദേശത്ത് നിരവധി ആളുകൾക്ക് നായയുടെ കടിയേറ്റിരുന്നു. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർ കടന്നു വരുന്ന വഴിയിലാണ് നായശല്യം രൂക്ഷമായിരിക്കുന്നത്. അടിയന്തരമായി നായയെ പിടികൂടി ശല്യം ഒഴിവാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Advertisements


