കാരവാനിന്റെ ഉടമയാണ്; ബസ് ബുക്ക് ചെയ്യണം..! പല വിധ തട്ടിപ്പുകളുടെ തമ്പുരാൻ; അറുപതോളം കേസുകളിൽ പ്രതിയായ തട്ടിപ്പുകാരൻ പിടിയിൽ; കോട്ടയം പുതുപ്പള്ളി മാങ്ങാനത്ത് വാടകയ്ക്ക് താമസിക്കുന്ന എടത്വ സ്വദേശിയെ ചിങ്ങവനം പൊലീസ് റിമാൻഡിൽ

കോട്ടയം: കോട്ടയം നാട്ടകത്ത് നാട്ടുകാരെ കബളിപ്പിച്ച് വൻ തട്ടിപ്പ് നടത്തിയ പ്രതിയ്‌ക്കെതിരെ വ്യാപക പരാതി. കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞു വച്ച് ചിങ്ങവനം പൊലീസിനു കൈമാറിയ തട്ടിപ്പുകാരനെതിരെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി. പുതുപ്പള്ളി മാങ്ങാനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തലവടി നീരേറ്റുപുറം കൃഷ്ണ വിലാസത്തിൽ ജയപ്രകാശിനെ (45)യാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

സ്ഥലം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത്. ഇത് കൂടാതെ വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും, വാഹനങ്ങൾ വാങ്ങാനെന്ന പേരിലും അടക്കം ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ വിവരം അറിഞ്ഞ് നിരവധി പരാതിക്കാരാണ് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടോളം പരാതികളാണ് ഇയാൾക്കെതിരെ സമാന രീതിയിൽ ഉയർന്നിരിക്കുന്നത്. ഇതുകൂടാതെ പലരും ഫോണിൽ വിളിച്ച് ഇയാളെപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ജയപ്രകാശ് എന്ന പേരിലും, പ്രകാശ് എന്ന പേരിലും ജി പ്രകാശ് എന്ന പേരിലും അടക്കം ഇയാൾ അറിയപ്പെടുന്നുണ്ട്. നേരത്തെ ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി അറുപതോളം കേസുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അറുപതോളം കേസുകളും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിനാണ്.

ചങ്ങനാശേരി , തിരുവല്ല, മല്ലപ്പള്ളി, തൃക്കൊടിത്താനം, നെടുമുടി , വള്ളികുന്നം എന്നീ പ്രദേശങ്ങളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകൾ ഉണ്ട്. ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയ ശേഷം ഇത് മറിച്ചു വിറ്റതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

Hot Topics

Related Articles