പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് : കാലിത്തീറ്റ വിതരണം നടന്നു

പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് സബ്സിഡിയും കാലിത്തീറ്റയും വിതരണം ചെയ്തു. ഉദ്ഘാടനം കീരുകുഴി ക്ഷീര സംഘത്തിൽ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് 16 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഒരു ലിറ്റർ പാലിന് മൂന്ന് രൂപ സബ്സിഡിയും ഒരു മാസം രണ്ട് ചാക്ക് കാലിത്തീറ്റയുമാണ് നൽകുന്നത്.
വൈസ് പ്രസിഡൻ്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധര പണിക്കർ, പ്രിയാ ജ്യോതികുമാർ, അംഗം ശ്രീവിദ്യ, ഡയറി ഫാം ഇൻസ്ട്രക്ടർ ചന്ദ്രലേഖ, ക്ഷീരസംഘം പ്രസിഡന്റ് രമണൻ, സെക്രട്ടറി ശ്രീജ, തട്ടക്ഷീരസംഘം പ്രസിഡൻ്റ് സുരേഷ്, വൈസ് പ്രസിഡന്റ് പ്രശോഭ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles