കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയൻ പ്രവർത്തന ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു

കുറവിലങ്ങാട്:കുവിലങ്ങാട് ദേവമാതാ കോളേജ്‌ യൂണിയൻ പ്രവർത്തന ഉദ്ഘാടന പ്രശസ്ത ചലച്ചിത്രസംവിധായകൻ ലാൽ ജോസ് നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ബേബി അധ്യക്ഷത വഹിച്ചു.“വായന ഭാവനാലോകത്തെ സമ്പന്നമാക്കുന്ന ശക്തിയാണ്,” പ്രശസ്ത ചലച്ചിത്രസംവിധായകൻ ലാൽ ജോസ് അഭിപ്രായപ്പെട്ടു. സംവിധായകനോ സാഹിത്യകാരനോ മാത്രമല്ല, എല്ലാവർക്കും വായന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഇക്കാലത്ത് റീൽസും ടിക്ടോകും നമ്മുടെ കാഴ്ചയെ പരിമിതപ്പെടുത്തുമ്പോൾ വായനയ്ക്കത് മറികടക്കാനുള്ള ശേഷിയുണ്ട്. സാഹിത്യം വിപുലമായ വ്യാഖ്യാനസാധ്യതകളെ ഉൾക്കൊള്ളുന്നു. അപരിചിത ദേശങ്ങളെയും വ്യക്തികളെയും പരിചയപ്പെടുത്തുന്നു. അനുഭവങ്ങളുടെ കലവറയായ കാമ്പസ് ജീവിതം പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്ത് നൽകുന്നു. നല്ലൊരു ആസ്വാദകനും നിരീക്ഷകനുമായിരിക്കുക ജീവിതവിജയത്തിനും അനിവാര്യമാണ്,” ലാൽ ജോസ് പറഞ്ഞു.ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ പഠനകാലവും ഒറ്റപ്പാലത്തിന്റെ ജീവിതവും അവിടെ നിന്നു ലഭിച്ച അറിവും അനുഭവങ്ങളും തന്നെ ഒരു ചലച്ചിത്രകാരനായി രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നും അദ്ദേഹം ഓർത്തു.

Advertisements

പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ, ഡോ. പ്രിയ ജോസഫ്, ഡോ. റെന്നി എ. ജോർജ്, ജിൻസൺ സോണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles