ന്യൂഡൽഹി : വിജയുടെ റാലിയ്ക്കിടെ തമിഴ്നാട്ടിൽ ഉണ്ടായ ദുരന്തത്തിൽ അനുശോചിച്ച് പ്രമുഖർ. റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്ന് രാഷ്ട്രപതി പ്രതികരിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് പ്രധാനമന്ത്രി ദുരന്തത്തെ വിശേഷിപ്പിച്ചത്. മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും സാമൂഹികമാധ്യമ കുറിപ്പിലൂടെ പ്രധാനമന്ത്രി പ്രതികരിച്ചു.
തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂര്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മുപ്പത്തിനാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.’തമിഴ്നാട്ടിലെ കരൂരില്‍വെച്ച് നടന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അനേകം പേരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി അവര്‍ക്ക് നല്‍കാനും, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാനും പ്രാര്‍ത്ഥിക്കുന്നു.’ – രാഹുല്‍ ഗാന്ധി തന്റെ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരൂര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ടപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രജനീകാന്ത്, കമലഹാസന് തുടങ്ങി അനവധിപേര്‍ ദാരുണസംഭവത്തില്‍ അനുശോചനമറിയിച്ചിരുന്നു. ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
കരൂരില്‍ നടന്ന സംഭവത്തില്‍ നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ട വാര്‍ത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രജനീകാന്ത് എക്സില്‍ കുറിച്ചു. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ ഹൃദയഭേദകമായ സംഭവമാണെന്നും ജനക്കൂട്ടത്തിനിടയില്‍ കുരുങ്ങി ജീവന് നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകളില്ലെന്നും കമല്‍ ഹാസന് കുറിച്ചു. രക്ഷപ്പെട്ടവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്താന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
കരൂരില്‍ നടന്ന റാലിക്കിടെയുണ്ടായ നിര്‍ഭാഗ്യകരമായ ദുരന്തവാര്‍ത്ത അത്യധികം ഞെട്ടലുണ്ടാക്കിയെന്നും പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങള്‍ക്ക് ദൈവം നല്കട്ടെയെന്നും ഖുശ്ബു കുറിച്ചു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


