വിജയുടെ റാലിക്കിടെ അപകടം ; നിരവധി പേർ മരിച്ചു : അപകടത്തെ തുടർന്ന് വിജയ് മുങ്ങി എന്ന് വിവാദം

ചെന്നൈ: തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട്‌ആറ് കുട്ടികളും16 സ്ത്രീകളുംഉള്‍പ്പെടെ 34 പേരുടെ മരണം സ്ഥിരീകരിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം. 58 പേർ പരുക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരില്‍ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.

Advertisements

പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാർട്ടി പ്രവർത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലൻസുകള്‍ക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച്‌ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കരൂര്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ കരൂരിലെത്തും. മന്ത്രിമാരായ സെന്തില്‍ ബാലാജി, എം.എ. സുബ്രഹ്‌മണ്യന്‍ എന്നിവരോട് അടിയന്തരമായി അപകടസ്ഥലത്തെത്താല്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Hot Topics

Related Articles