വളപൊട്ടിയിട്ടും ആക്ഷൻ വിടാതെ എക്‌സ്പ്രഷനിട്ട് ലാലേട്ടൻ! മോഹൻലാലിന്റെ വൈറൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

കൊച്ചി: മോഹൻലാൽ ചിത്രം ആറാട്ട് തീയേറ്ററിൽ വമ്പൻ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നത്. എന്നാൽ കുടുംബപ്രേക്ഷകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചിരുന്നില്ല. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ആയപ്പോൾ കൂടുതൽ ആളുകളിലേക്ക് ആറാട്ട് എത്തുകയാണ്. സിനിമയെ പ്രശംസിച്ചും വിമർശിച്ചും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ കൂടിവരുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു രംഗം കഴിഞ്ഞ 2 ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്.

Advertisements

മോഹൻലാലും സിദ്ദിഖും സംസാരിക്കുന്ന സീനിൽ ദേഷ്യത്തിൽ മോഹൻലാൽ ജീപ്പിന്റെ ബോണറ്റിൽ ഇടിക്കുന്നു.ഇടിയുടെ ആഘാതത്തിൽ കയ്യിൽ കിടന്ന വള രണ്ടായി പൊട്ടിപോകുന്നു. കൈ നന്നായി വേദനിക്കുന്നത് ഒരു മിന്നായം പോലെ മോഹൻലാലിൻറെ മുഖത്തെ ഭാവവ്യത്യാസത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ടേക്ക് തടസ്സപ്പെടുത്താതെ വേദന അറിയിക്കാതെ പൊട്ടിപ്പോയ വള കയ്യിലാക്കി ആ സീൻ പൂർത്തിയാക്കി. ഒടിടി റിലീസിന് ശേഷമാണ് ആരാധകർ പോലും ഈ സീനിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. വളരെ സൂക്ഷ്മമായി കണ്ടാൽ മാത്രമേ അങ്ങനെ ഒരു രംഗം മനസിലാക്കാൻ സാധിക്കുകയുള്ളു. ഒരു മാസ്സ് മസാല ചിത്രമായിട്ടാണ് ആറാട്ട് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററിൽ ഗംഭീര കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം മാർച്ച് 20ന് ആമസോൺ പ്രൈമിൽ എത്തിയിരുന്നു.

Hot Topics

Related Articles