അഹമ്മദാബാദ്: ഇന്ത്യയിൽ വിരുന്നെത്തിയ വെസ്റ്റ് ഇൻഡീസിനെ കൊല്ലാക്കൊല ചെയ്ത് ടീം ഇന്ത്യ. കെ.എൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും, ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെയും ബലത്തിൽ ഇന്ത്യ 56 റണ്ണിന്റെ ലീഡ് സ്വന്തമാക്കികഴിഞ്ഞു. ലഞ്ചിന് പിരിയുമ്പോൾ ടീം ഇന്ത്യ കളിയുടെ ഡ്രൈവിംങ് സീറ്റിൽ എത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിംങ്സ് സ്കോറായ 162 ന് എതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ടീം ഇന്ത്യ 218 റൺ നേടിയിട്ടുണ്ട്.
ഒന്നാം ദിനം പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടമാക്കി 121 റണ്ണാണ് ഇന്ത്യ നേടിയിരുന്നത്. 53 റണ്ണുമായി രാഹുലും 18 റണ്ണുമായി ഗില്ലുമായിരുന്നു ക്രീസിൽ. എന്നാൽ, രണ്ടാം ദിനം വേഗത്തിൽ റണ്ണടിച്ചെടുക്കുകയായിരുന്നു ടീം ഇന്ത്യ. രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലെ 37 ഓവറിൽ നിന്നും 97 റണ്ണാണ് ഇന്ത്യ അടിച്ചെടുത്തത്. ആദ്യ ഓവറുകളിൽ കരുതലോടെ കളിച്ച ഇന്ത്യ ലീഡ് എടുത്ത ശേഷം ട്രാക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
100 പന്തിൽ നിന്നും 50 റൺ എടുത്ത ഗില്ലിനെ നഷ്ടമായതും ഇത്തരത്തിൽ ട്രാക്ക് മാറ്റിയതിനെ തുടർന്നായിരുന്നു. ചേസിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ഗില്ലിന്റെ ശ്രമം ഗ്രീവിയസിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഗിൽ പുറത്തായതിന് പിന്നാലെ രാഹുൽ (192 പന്തിൽ 100) സെഞ്ച്വരി തികച്ചു. മറുവശത്ത് 38 പന്തിൽ നിന്നും 14 റണ്ണുമായി ധ്രുവ് ജുവറലാണ് ക്രീസിൽ.


