മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. വാഴേങ്കട ബിടാത്തി ചോരമ്ബറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറല്‍മണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളുടെയും പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. സെപ്റ്റംബര്‍ 13 നും 23 നും ഇടയിലാണ് കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി ഷാനിദ് ഒളിവിലാണ്.
പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നല്‍കാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാമെന്നും പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പട്ടാമ്ബിയിലെ വീട്ടില്‍ വച്ചും ഒറീസയില്‍ വച്ചും പ്രതികള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലിപ്പറമ്ബ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ കുട്ടിയും സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ടിരുന്നു.
കഞ്ചാവും ലഹരിയും തരാം : ഒഡീഷയിലേയ്ക്ക് യാത്ര പോകാം ; കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ട് പോയ മൂന്ന് അംഗ സംഘം പിടിയിൽ

Advertisements

