മീനടത്ത് പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ പിന്നിലേക്ക് ഉരുണ്ടു : കാറിന് ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; മകനും പരിക്ക്

കോട്ടയം :മീനടത്തിനും പുതുപ്പള്ളിക്കും ഇടയിൽ കാവാലച്ചിറയിൽ ഉരുണ്ട് പോയ കാറിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം കാവാലച്ചിറ കുറ്റിക്കൽ വീട്ടിൽ വൽസമ്മയാണ് ( 48 ) മരണപ്പെട്ടത് മകൻ ഷിജിൻ (25 ) കാലിന് പരുക്കേറ്റു ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം
പോർച്ചിൽ ഇട്ടിരുന്ന കാർ പുറകോട്ട് ഉരുണ്ട് നീങ്ങി കാറിൻ്റെ പിന്നിൽ നിന്നിരുന്ന വത്സമ്മയും മകനും കാറിന് അടിയിൽപ്പെടുകയായിരുന്നു
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ ശ്രമപ്പെട്ട് പുറത്തെടുക്കുകയായിരുന്നു.

Advertisements

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പാമ്പാടി എസ് എച്ച് ഒ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് , എസ് ഐ ഉദയകുമാർ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
വത്സമ്മയുടെ മൃതദേഹം ഇപ്പോൾ മന്ദിരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Hot Topics

Related Articles