ഫോട്ടോ:അംഗപരിമിതരായ ദമ്പതികളുടെ വീട്ടിലേക്ക് തൊഴിലുറപ്പിൽപ്പെടുത്തി വഴി നിർമിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് സി പി ഐ എഐവൈഎഫ് പ്രവർത്തകർ പഞ്ചായത്ത് ഉപരോധിച്ചപ്പോൾ
തലയാഴം:അംഗപരിമിതരായ ദമ്പതികളുടെ വീട്ടിലേക്ക് തൊഴിലുറപ്പിൽപ്പെടുത്തി വഴി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളിൽ നിന്ന് 20,000രൂപ മുൻവാങ്ങിയിട്ടും റോഡ് പണി ആരംഭിക്കാത്തതിനെ ചൊല്ലി പഞ്ചായത്തിൽ നടന്ന തർക്കം സംഘർഷത്തിൻ്റെ വക്കോളമെത്തി. പഞ്ചായത്തിലെ തോട്ടകം അമ്പാനപ്പള്ളി കാട്ടുതറ രമേശനും ഭാര്യകുഞ്ഞുമണിക്കും കരിയാറിൻ്റെ തിരത്തുള്ള വീട്ടിലേക്ക് പോകാൻ വഴിയൊരുക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീൽചെയറിൽ സഞ്ചരിക്കുന്ന രമേശനും കാഴ്ചപരിമിതിയുള്ള കുഞ്ഞുമണിയും 20000രൂപയോളം മുൻകൂറായി നൽകിയിട്ടും പണിതുടങ്ങാത്തത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇന്നലെ വൈകുന്നേരം സി പി ഐ , എ ഐ വൈ എഫ് പ്രവർത്തകർ ഇക്കാര്യം പഞ്ചായത്തിലെത്തി പ്രസിഡൻ്റിനോടും അംഗങ്ങളോടും ചോദിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സി പി ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നടന്ന ചർച്ചയിൽ 17ന് റോഡുപണി ആരംഭിക്കാമെന്ന് ധാരണയായി.


