വൈക്കത്ത് ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടം ; വൈക്കം ഉദയനാപുരം സ്വദേശിയായ യുവാവ് മരിച്ചു

വൈക്കം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

Advertisements

വൈക്കം ഉദയനാപുരം പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവിനു സമീപം കോരേത്ത് (ചമ്പക്കാട്ട്) വിശ്വംഭരൻ്റെ മകൻ അനീഷാ(45)ണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉദയനാപുരം പടിഞ്ഞാറെക്കര എട്ടുപറയിൽ സജീവൻ്റെ മകൻ ഹരികൃഷ്ണ (19) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 7.30ഓടെ വല്ലകംതുറുവേലിക്കുന്നിന് സമീപമായിരുന്നു അപകടം. ഹരികൃഷ്നും അനീഷും സഞ്ചരിച്ചിരുന്ന ബൈക്കുകൾ കുട്ടിയിയിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാറിലെ സ്വകാര്യ കോളജിൽ കെയർടേക്കറായിരുന്നു അനീഷ്. ഇന്നലെ വൈകുന്നേരം ജോലിസ്ഥലത്തു നിന്നു വൈക്കത്തെത്തിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
മാതാവ്: പുഷ്പ. സഹോദരങ്ങൾ: അൻകുമാർ, അനൂപ്, പരേതയായ അനിമോൾ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Hot Topics

Related Articles