തിരുവല്ല: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കുളക്കാട്ട് കോവൂർ വിളക്കപാട്ടത്തിൽ ചെറിയാൻ കുഞ്ഞിന്റെ ഭാര്യ സൂസിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ സൂസിയെ ഇടിക്കുകയായിരുന്നു. ഇടിയൂടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ സൂസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽപ്പെട്ട ഓൾട്ടോ കാർ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു. സൂസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.