കോട്ടയം: നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയ്ക്കും എതിരെ ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി നടത്തിയ വികസന സന്ദേശ പദയാത്ര ബിജെപി ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. കോട്ടയം മണ്ഡലത്തിലെ നട്ടാശ്ശേരി,, കുമാരനല്ലൂർ ഏരിയായിലൂടെയാണ് വികസന സന്ദേശ പദയാത്ര നടത്തുന്നത്. നട്ടാശ്ശേരി വായനശാല കവലയിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. വിനു ആർ മോഹൻ, അനിൽകുമാർ റ്റി ആർ, ബിജുകുമാർ എന്നിവരായിരുന്നു പദയാത്രയുടെ ക്യാപ്റ്റന്മാർ.
Advertisements




വികസന സന്ദേശ പദയാത്ര പുത്തേട്ട് കവല, ചവിട്ടുവരി, മങ്ങാട്ടുകവല, കുമാരനല്ലൂർ ജംഗ്ഷൻ, കിഴക്കേനട, വലിയാലിൻ ചുവട് , പുല്ലരിക്കുന്ന് , പടിഞ്ഞാറേക്കര ജംഗ്ഷൻ, എസ്എൻഡിപി ജംഗ്ഷൻ, മള്ളുശ്ശേരി, ചൂട്ടുവേലി വെയർഹൗസ് , നാഗമ്പടം അമ്പലം ജംഗ്ഷൻ എന്നിവടങ്ങൾ വഴി തിരുനക്കരയിൽ യാത്ര സമാപിക്കും.


