പാലാ : കഴിഞ്ഞ ദിവസം പാലായില്‍ ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ വാഹന ഉടമ വാഹനവും ഡമ്മി ഡ്രൈവറെയും സ്‌റ്റേഷനിലെത്തിച്ച് മുങ്ങി. ഓട്ടോറിക്ഷയിൽ ഇടിച്ച ടയോട്ട ഹൈറൈഡര്‍ കാർ പാലാ സ്വദേശിയായ ജോര്‍ജ്ജുകുട്ടി ആനിത്തോട്ടം എന്നയാളുടേതാണ്. പോലീസ് കേസെടുത്തതിനെ തുടർന്ന് തനിക്ക് പകരം മറ്റൊരാളെ ഇടിച്ച വാഹനവുമായി സ്റ്റേഷനിലെത്തിച്ച് തലയൂരാനായിരുന്നു ജോര്‍ജ്ജുകുട്ടി ശ്രമിച്ചത്.
എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ജോർജ്കുട്ടി ഹാജരാക്കിയ ആൾ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നുവെന്ന് വ്യക്തമായി. പോലീസ് ചോദ്യം ചെയ്തതോടെ ഇയാളല്ല വാഹനമോടിച്ചിരുന്നതെന്ന് സമ്മതിച്ചു. ഇതിനിടെ ജോര്‍ജ്ജുകുട്ടി ഒളിവില്‍ പോവുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോർജ് കുട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിലിരുന്ന പാലാ സ്വദേശിനിയായ റോസമ്മ ഉലഹന്നാന്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ഓട്ടോറിക്ഷ റോസമ്മയുടെ ദേഹത്ത് വീണ് ഇവർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തിരുന്നു. കോട്ടയം തള്ളക്കത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.


