ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു; ചെൽസിയ്ക്കും ആസ്റ്റൺവില്ലയ്ക്കും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടം കടുപ്പിച്ച് ക്ലബുകൾ. ചെൽസിയ്ക്കും ആസ്റ്റൺവില്ലയ്ക്കും ബ്രന്റ് ഫോർഡിനും വിജയം. ഇന്ന് നടന്ന മത്സരത്തിൽ ചെൽസി വോൾഹാംപ്ടൺ വാണ്ടേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസിയുടെ വിജയം. 51 ആം മിനിറ്റിൽ ഗുസ്‌റ്റോയും, 65 ആം മിനിറ്റിൽ പെഡ്രോയും, 73 ആം മിനിറ്റിൽ നെറ്റോയുമാണ് ചെൽസിയ്ക്കു വേണ്ടി ഗോൾ നേടിയത്.

Advertisements

അസ്റ്റൺ വില്ല എതിരില്ലാത്ത നാല് ഗോളിന് ബോൺസ് മൗത്തിനെ പരാജയപ്പെടുത്തി. 28 ആം മിനിറ്റിൽ ബുൺഡെയയാണ് ആദ്യം ഗോൾ നേടിയത്. 40 ആം മിനിറ്റിൽ ഒനാനയും, 77 ആം മിനിറ്റിൽ ബാർക്ക്‌ലിയും 82 ആം മിനിറ്റിൽ മലീനയും ആസ്റ്റൺവില്ലയ്ക്കായി ഗോൾ പട്ടിക പൂർത്തിയാക്കി. ന്യൂകാസിൽ യുണൈറ്റഡിന്റെ താരം ബേൺസ് 73 ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ കളിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്രെന്റ്‌ഫോർഡിന്റെ വിജയം. 27 ആം മിനിറ്റിൽ ന്യൂ കാസിലാണ് ആദ്യം ഗോൾ നേടിയത്. പിന്നീട്, 56 ആം മിനിറ്റിൽ സാച്ചാഡേ നേടിയ ഗോളിലൂടെ ബ്രെന്റ്‌ഫോർഡ് ഒപ്പമെത്തി. അത് വരെ സമനിലയിലായിരുന്ന മത്സരം ബ്രെന്റ് ഫോർഡ് കൈപ്പിടിയിലാക്കിയത് 73 ആം മിനിറ്റിലെ ചുവപ്പ് കാർഡിന് ശേഷമായിരുന്നു. 78 ആം മിനിറ്റിലും 90 ആം മിനിറ്റിൽ ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ പെനാലിറ്റിയിലൂടെയും തിയാഗോ ബ്രെന്റ്‌ഫോർഡിന് വിജയം സമ്മാനിച്ചു. ക്രിസ്റ്റൽ പാലസും ബ്രിങ് ടൗണും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. നോട്ടിംങ് ഹാം ഫോറസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ലീഡ്‌സിനെ പരാജയപ്പെടുത്തിയത്. ലീഡ്‌സിന് വേണ്ടി നമേച്ചാ ഒരു ഗോൾ നേടിയപ്പോൾ, 15 ആം മിനിറ്റിൽ സാൻഗാരെയും, 68 ആം മിനിറ്റിൽ ഗിബ്‌സ് വൈറ്റും, 90 ആം മിനിറ്റിന്റെ ഒന്നാം ഇൻജ്വറി ടൈമിൽ ആൻഡേഴ്‌സണും നേടിയ ഗോളിലാണ് നോട്ടിംങ്ഹാം വിജയിച്ച് കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിനാണ് ലിവർപൂളിനെ തോൽപ്പിച്ചത്. 29 ആം മിനിറ്റിൽ ഹാളണ്ട് തുടങ്ങി വച്ച ഗോൾ വേട്ട, 45 ആം മിനിറ്റിൽ ഗോൾസാലെസും 63 ആം മിനിറ്റിൽ ഡോക്കുവും ചേർന്ന് പൂർത്തിയാക്കി.

Hot Topics

Related Articles