വൈദ്യുതി മുടങ്ങുന്നത് പതിവായി;മാനന്തവാടിയിൽ ട്രാൻസ്‌ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരി നീക്കം ചെയ്യുന്ന കള്ളനെ ഒടുവിൽ പിടികൂടി

മാനന്തവാടി:മാനന്തവാടി സബ് ഡിവിഷൻ പരിധിയിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. പകൽ സമയങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി നഷ്ടപ്പെട്ടതോടെ നാട്ടുകാർ കെഎസ്‌ഇബിയെ സമീപിച്ചു.കെഎസ്‌ഇബി അന്വേഷണം ആരംഭിച്ചതോടെ അതിശയകരമായ വിവരങ്ങളാണ് പുറത്തുവന്നത് ,ട്രാൻസ്‌ഫോമറുകളിൽ നിന്നു ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു പല സ്ഥലങ്ങളും. ഇതോടെ വൈദ്യുതി മുടങ്ങുന്നതിന് പിന്നിൽ സാങ്കേതിക തകരാർ അല്ല, മനുഷ്യന്റെ ഇടപെടലാണെന്ന് വ്യക്തമാവുകയായിരുന്നു.

Advertisements

സംഭവത്തിൽ കെഎസ്‌ഇബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന വാസു എന്നയാളാണ് പിടിയിലായത്. പ്രതി മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആകെ ആറ് ട്രാൻസ്‌ഫോമറുകളിൽ നിന്നുള്ള ഫ്യൂസുകൾ മോഷ്ടിച്ചതായി പോലീസ് അറിയിച്ചു.അന്വേഷണ സംഘം മാനന്തവാടി എസ്‌എച്ച്‌ഒ പി. റഫീഖ്, എസ്‌ഐ പി. ജിതിൻ കുമാർ, ജൂനിയർ എസ്‌ഐ മുർഷിദ്, എഎസ്‌ഐ മുഹമ്മദലി എന്നിവരടങ്ങിയ സംഘമായിരുന്നു.

Hot Topics

Related Articles