തിരുവനന്തപുരം :കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും, രണ്ടാംഘട്ടം ബാക്കിയുള്ള ജില്ലകളിലും നടക്കും.വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും സംസ്ഥാനത്ത് മദ്യം നിരോധിച്ചിരിക്കും. പ്രശ്‌നബാധിത പോളിങ് ബൂത്തുകളില്‍ തല്‍സമയ സംപ്രേഷണ സംവിധാനം ഏര്‍പ്പെടുത്തും. വോട്ടെടുപ്പ് ദിവസം പൊതു അവധിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം.
സ്ഥാനാര്‍ഥികളുടെ കെട്ടിവയ്‌ക്കേണ്ട തുകയും ചെലവുകുറവും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 2,000, ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റികളും 4,000, കോര്‍പറേഷനും ജില്ലാ പഞ്ചായത്തുകളും 5,000 രൂപ കെട്ടിവയ്ക്കണം. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് പകുതി തുക മതിയാകും. ആവശ്യമായ വോട്ടുകള്‍ നേടാനായില്ലെങ്കില്‍ കെട്ടിവച്ച തുക നഷ്ടമാകും.ചെലവഴിക്കാവുന്ന പരമാവധി തുക ഗ്രാമ പഞ്ചായത്തില്‍ 25,000, ബ്ലോക്ക് പഞ്ചായത്തിലും നഗരസഭകളിലും 75,000, കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തുകളിലും 1.5 ലക്ഷം രൂപയാണ്. ചെലവ് പരിധി ലംഘിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് സ്ഥാനാര്‍ഥിയെ അയോഗ്യനാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം ചെലവിന്റെ കണക്ക് സമര്‍പ്പിക്കണം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സ്ഥാനാര്‍ഥികള്‍ ആസ്തി, ബാധ്യത, കേസുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ശരിയായി വെളിപ്പെടുത്തണം. വ്യാജവിവരങ്ങള്‍ നല്‍കാന്‍ പാടില്ല.
വോട്ടെടുപ്പിന് 9 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാം:
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാർഡ്
പാസ്‌പോര്‍ട്ട്
ഡ്രൈവിങ് ലൈസന്‍സ്
പാന്‍കാര്‍ഡ്
ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്
ദേശസാല്‍കൃത ബാങ്ക് നല്‍കിയ (അടുത്ത ആറു മാസത്തിനുള്ളിൽ) ഫോട്ടോ പതിച്ച പാസ്‌ബുക്ക്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ
ആധാര്‍ കാര്‍ഡ്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പിന് മുന്‍പായി നല്‍കുന്ന പ്രത്യേക തിരിച്ചറിയല്‍ രേഖ


