ഏറ്റുമാനൂർ നഗരസഭ മുൻക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ തോമസ് കോൺഗ്രസിൽനിന്നുംരാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്നു

ഏറ്റുമാനൂർ: പാർട്ടിയിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് (എം)- ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഏറ്റുമാനൂർ നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ തിരഞ്ഞെടുപ്പിൽ 23-ാം
വാർഡിൽ (അടിച്ചിറ – മാമൂട്) എൽഡിഎഫ് സ്ഥാനാർഥിയായി
മത്സരിക്കുമെന്നും സൂസൻ തോമസ് പറഞ്ഞു.

Advertisements

ഏറ്റുമാനൂർ ഗ്രാമപഞ്ചായത്തായിരുന്ന കാലഘട്ടത്തിൽ താൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നു.2020- വരെ
നഗരസഭയിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. 2020-ൽ ചെയർപേഴ്സൺ സ്ഥാനം വനിതയ്ക്ക് ആണെന്ന് അറിഞ്ഞതിനെ തുടർന്ന് താൻ ആ സ്ഥാനത്ത് എത്താതിരിക്കാൻ അന്നത്തെ കോൺഗ്രസ്
മണ്ഡലം പ്രസിഡൻറ് തനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
2025-ലും സീറ്റ് നിഷേധിച്ചു.
ഏറ്റുമാനൂലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ വർഷങ്ങളായി അനുഭവസമ്പത്തുള്ള തന്നെ മനപ്പൂർവ്വം ഒഴിവാക്കാൻ കോൺഗ്രസിലെ ചിലർ തീരുമാനിക്കുകയായിരുന്നുവെന്നും സൂസൻ തോമസ് പറഞ്ഞു.കേരളാ
കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. സിബിവെട്ടൂർ, സംസ്ഥാന കമ്മറ്റിയംഗം ജോർജ് പുല്ലാട്, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കൻ എന്നിവരും
പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles