ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയ്ക്കും ടോട്ടനത്തിനും ഉജ്വല വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയ്ക്കും ടോട്ടനത്തിനും ഉജ്വല വിജയം. സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് സണ്ടർ ലാൻഡിനെയാണ് തോൽപ്പിച്ചത്. സിറ്റിയ്ക്ക് വേണ്ടി ഡിയാസ് (31), ഗാർഡിയോൾ (35), ഫോഡൻ (65) എന്നിവരാണ് ഗോൾ നേടിയത്. 95 ആം മിനിറ്റിൽ സണ്ടർലൻഡിന്റെ നിയോൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. ബ്രന്റ്‌ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടനം പരാജയപ്പെടുത്തിയത്. റിച്ചാലിസണും സിംസണുമാണ് ഗോൾ സ്‌കോറർമാർ. ആസ്റ്റൺ വില്ല ആഴ്‌സണലിനെ അട്ടിമറിച്ചതാണ് ശനിയാഴചത്തെ ശ്രദ്ധേയമായ മത്സരം. ആഴ്‌സണൽ ഒരു ഗോൾ നേടിയപ്പോൾ ആസ്റ്റൺവില്ല രണ്ടെണ്ണം തിരിച്ചടിച്ചു. കാഷ് (36), ബുയേൻഡിയ (95), എന്നിവർ ആസ്റ്റൺവില്ലയ്ക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ട്രോസാർഡ് (52) ആണ് ആഴ്‌സണലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ബോൺസ് മൗത്തും ചെൽസിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. എവർട്ടൺ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിംങ്ഹാമിനെ തകർത്തപ്പോൾ , ന്യൂകാസിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബേൺലിയെ വീഴ്ത്തി.

Advertisements

Hot Topics

Related Articles