കോട്ടയം പുതുപ്പള്ളിയിൽ സ്‌കൂളിന് സമീപം അസ്ഥികൂടം കണ്ടെത്തി; കണ്ടെത്തിയത് കാണാതായ മധ്യവയസ്‌കന്റെ അസ്ഥികൂടമെന്ന് സംശയം

കോട്ടയം: പുതുപ്പള്ളിയിൽ സ്‌കൂളിനു സമീപം അസ്ഥികൂടം കണ്ടെത്തി. ഡോൺ ബോസ്‌കോ സ്‌കൂളിനു സമീപത്തെ പുരയിടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാണ് ഇതെന്നാണ് സംശയിക്കുന്നത്. പുതുപ്പള്ളിയിൽ നിന്നും മൂന്ന് മാസം മുൻപ് തച്ചകുന്ന് കീഴാറ്റിൽ ചെറിയാൻ എന്നയാളെ കാണാതായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിനായി അന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Advertisements

ഇതിനിടെയാണ് ഇന്ന് കോട്ടയം പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിനു സമീപത്തെ റബർ തോട്ടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. ഈ റബർ തോട്ടം അഞ്ചു മാസത്തോളമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് തൊഴിലാളികളെ ഉപയോഗിച്ച് തോട്ടം വൃത്തിയാക്കിയപ്പോഴാണ് ഇദ്ദേഹത്തിന്റെ മുണ്ടും, യൂറിൻ ബാഗും ഒപ്പം സമീപത്തു നിന്നും അസ്ഥികൂടവും കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.

Hot Topics

Related Articles