കോത്തല ഗവണ്മെന്റ് സ്കൂളിലേക്ക് തയ്യൽ മെഷീൻ സംഭാവന നൽകി

എസ് എൻ പുരം : വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലനവും,ശുചിത്വ ബോധവും,സുസ്ഥിര വികസനത്തിനുള്ള മനോഭാവവും വളർത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും,
തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് “വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് -ഇക്കോ സെൻസ് -2025”.
ഇതിന്റെ ഭാഗമായി കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ ഹരിത സേനയുടെ നേതൃത്വത്തിലുള്ള സ്വാപ് ഷോപ്പിലേക്ക് തയ്യൽ മെഷീൻ സംഭവനയായി നൽകിയിരിക്കുകയാണ് ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആനന്ദ് കൃഷ്ണ പ്രസാദും അദ്വൈത് കൃഷ്ണ പ്രസാദും. ഇരട്ട സഹോദരങ്ങളായ ഇവരുടെ അമ്മ ലക്ഷ്മി പ്രസാദ് സ്കൂൾ പി ടി എ അംഗമാണ്. തയ്യൽ തൊഴിലാളിയായ ലക്ഷ്മി വീട്ടിൽ ഉപയോഗശൂന്യമായി കിടന്ന തയ്യൽ മെഷീൻ റിപ്പയർ ചെയ്താണ് സ്കൂളിലേക്ക് നൽകിയത്. ഒഴിവുസമയങ്ങളിൽ കുട്ടികളെ തുന്നൽ,ക്യാരിബാഗ് നിർമ്മാണം, ചവിട്ടി നിർമ്മാണം, തുടങ്ങിയവ പഠിപ്പിക്കുവാൻ ലക്ഷ്മിയെ പോലെയുള്ള അമ്മമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് കോർഡിനേറ്റർ ദിനു ആർ നായർ അറിയിച്ചു.

Advertisements

Hot Topics

Related Articles