ഫോട്ടോ : വാർത്താപത്രികയുടെ സ്വ.ലേ. എന്ന പേരിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന തിരുവാർപ്പ് ബാലൻ അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്നു. പ്രസ് ക്ലബ് പ്രസിഡൻറ് അനീഷ് കുര്യൻ, എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ എസ് ഗോപാലകൃഷ്ണൻ, അഡ്വ കെ സുരേഷ് കുറുപ്പ് , എം ജി സർവ്വകലാശാലാ റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസ്, രാജീവ് മോഹൻ എന്നിവർ സമീപം
കോട്ടയം : എല്ലാ പത്രങ്ങളുടെയും ലേഖകൻ ആയിരിക്കുക എന്ന കോട്ടയത്തിന്റെ മാത്രം അപൂർവ്വതയായിരുന്നു തിരുവാർപ്പ് ബാലന്റെ പത്രജീവിതമെന്നു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പ്രസ്താവിച്ചു. വാർത്താപത്രികയുടെ സ്വ.ലേ. എന്ന പേരിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന തിരുവാർപ്പ് ബാലൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി കൃഷ്ണപിള്ളയെപ്പോലെ എം എഫ് ഹുസൈനെപ്പോലെ ജീവിതത്തിൽ താൻ പിന്നിട്ട വഴികളിൽ, താണ്ടിയ ദൂരങ്ങളിൽ ഒട്ടുമുക്കാലും നഗ്നപാദനായി സഞ്ചരിച്ച തിരുവാർപ്പ് ബാലൻ പത്രപ്രവർത്തകർക്കിടയിൽ പി രാജനെപ്പോലെ മുണ്ടു മടക്കിക്കുത്തി മാത്രം നടന്ന പത്രക്കാരനായിരുന്നു. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ എക്കാലത്തെയും വലിയ 100 സ്‌കൂപ്പുകളിൽ ഒന്നായിരുന്ന ശബരിമലയിലെ തീവെപ്പ് പുറത്തുകൊണ്ടുവന്ന അദ്ദേഹം തന്നെയായിരുന്നു പുന്നപ്ര-വയലാർ വെടിവെപ്പിനുശേഷം അത് റിപ്പോർട്ട് ചെയ്യാൻ വയലാറിലെത്തിയ ആദ്യ പത്രപ്രവർത്തകനുമെന്നു തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി.
ചടങ്ങിൽ അഡ്വ കെ സുരേഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ എസ് ഗോപാലകൃഷ്ണൻ, എം ജി സർവ്വകലാശാലാ റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസ്, പ്രസ് ക്ലബ് പ്രസിഡൻറ് അനീഷ് കുര്യൻ, രാജീവ് മോഹൻ എന്നിവർ സംസാരിച്ചു.


