കോട്ടയം:
വാഹനാപകടത്തിൽ പരിക്കേറ്റ് ഒൻപതുമാസത്തിനു ശേഷം മരണപ്പെട്ട കോട്ടയം ഏറ്റുമാനൂർ പേരൂർ പട്ടുകുളം വീട്ടിൽ പി.സി.എബ്രഹാമിൻ്റെ (69)അവകാശികൾക്ക് 48 ലക്ഷം രൂപ നൽകി കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രൈബുണൽ. ട്രൈബ്യൂണൽ ജഡ്ജി എസ്സ് സുഭാഷ് ആണ് വിധിപ്രസ്താവിച്ചത്.
2021 സെപ്തംബർ 18 ന് വൈകുന്നേരം അഞ്ചുമണിയാടു കൂടി ഏററുമാനൂർ മണർകാട് ബൈപാസ് റോഡിൽ പി.സി.എബ്രഹാം മോട്ടോർ സൈക്കിൾ ഓടിച്ചുപോകവെ പുറകിൽ നിന്നും അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചു വന്ന മിനിലോറി മോട്ടോർ സൈക്കിളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ പി.സി.എബ്രഹാമിന് തലക്ക് ഗുരുതരമായ പരിക്കുകളുമായി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും ഒൻപതുമാസത്തിനുശേഷം 2022 ജൂൺ പതിനൊന്നിന് മരണപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ മിനിലോറിഡ്രൈവർക്കെതിരെ ഏറ്റുമാനൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു.
അസിസ്റ്റൻ്റ് ലേബർ ഓഫീസറായി റിട്ടയർ ചെയ്തശേഷം കൃഷികാര്യങ്ങളും മറ്റും നോക്കി നടത്തിവരവേയാണ് അപകടം സംഭവിച്ചത്.നഷ്ടപരിഹാരത്തിനായി എബ്രഹാമിൻ്റെ ഭാര്യയും മക്കളും നൽകിയ ഹർജിയിൽ വിശദമായ തെളിവെടുത്ത കോടതി ഹർജിക്കാരുടെ കോടതി ചിലവും വിധി തുകയും പലിശയും ഉൾപ്പെടെ 48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവിടുകയായിരുന്നു.മോട്ടോർ സൈക്കിളിൽ ഇടിച്ച മിനിലോറിയുടെ ഇൻഷ്വറൻസ് കമ്പനി ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരതുക കോടതിയിൽ ഹാജരാക്കണം.ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ അഡ്വ.ബി.ബി.ബിനു
സിഎസ് ഗിരിജ എസ്സ് രവീന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായി.


