ഇന്ധന പാചക വാതക വില വർദ്ധനവ് ; വ്യാപാരി വ്യവസായി സമിതി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

കോട്ടയം : പെട്രോൾ, ഡീസൽ ,പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാർച്ചും ധർണയും നടത്തി. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉത്ഘാടനം ചെയ്തു.

Advertisements

സമിതി ജില്ല ട്രഷറർ പി.എ അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി.എൻ സത്യനേശൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ ,സമിതി ജില്ല കമ്മിറ്റി അംഗങ്ങൾ ആയ നാസർ ചാത്തൻകോട്ട് മാലി, കെ.വി സെബാസ്റ്റ്യൻ , ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , ബി.പി.ഒ.എസ് ജില്ല സെക്രട്ടറി ഷേർളി ആന്റണി , കെ.എസ്.എം.പി. വി എസ് ജില്ല സെക്രട്ടറി അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു. സമിതി ഏരിയ പ്രസിഡന്റ് കെ.ടി സൈമൺ സ്വാഗതവും ജില്ല കമ്മിറ്റി അംഗം രാജേഷ് കെ മേനോൻ നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.