ജനനായകൻ അവസാന സിനിമ: സിനിമ അഭിനയം നിർത്തുന്നതായി പ്രഖ്യാപിച്ച് നടൻ വിജയ് : പ്രഖ്യാപനം ജനനായകൻ ഓഡിയോ ലോഞ്ചിനിടെ

ചെന്നൈ: ആരാധക‌ർക്കായി സിനിമ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച്‌ തമിഴ് സൂപ്പർതാരവും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയ്.മലേ്ഷ്യയിലെ ക്വാലാലംപൂരില്‍ തന്റെ പൊങ്കല്‍ റിലീസായെത്തുന്ന ജനനായകൻ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം. ജനനായകൻ തന്റെ അവസാന സിനിമയായിരിക്കുമെന്നും ചടങ്ങില്‍ വിജയ് പറഞ്ഞു.

Advertisements

ഓഡിയോ ലോഞ്ചിന് മുന്നോടിയായി മലേഷ്യൻ സർക്കാർ നല്‍കിയ നിർദേശങ്ങള്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു. പരിപാടി സിനിമയുടെ പ്രമോഷൻ മാത്രമായിരിക്കണമെന്നും ചടങ്ങില്‍ സംസാരിക്കുന്നവർ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും നിർദേശമുണ്ട്. വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്ളാഗുകളോ ചിഹ്നമോ ടി ഷർട്ടുകളോ ധരിച്ച്‌ പരിപാടിക്കെത്തരുതെന്നും നിർദ്ദേശിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ്‌യെ നായകനാക്കി എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്റർടെയ്നർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 9 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദിവേർഷനും പുറത്തുവരും. . സിനിമ കേരളത്തില്‍ പ്രദർശനം ആരംഭിക്കുന്നത് പുലർച്ചെ നാലു മണിക്കാണ്. പൊലീസ്‌വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.

Hot Topics

Related Articles