കോട്ടയം മണർകാട് പഞ്ചായത്ത് ഓഫീസിന് സമീപം ഓട്ടോമാറ്റിക് കാർ നിർത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായി മെഡിക്കൽ സ്റ്റോറിലേക്ക് ഇടിച്ചുകയറി അപകടം : ഒരാൾക്ക് പരിക്ക്

കോട്ടയം : കോട്ടയം മണർകാട് പഞ്ചായത്ത് ഓഫീസിന് സമീപം ഓട്ടോമാറ്റിക് കാർ നിർത്തുന്നതിനിടെ നിയന്ത്രണം നഷ്ടമായി മെഡിക്കൽ സ്റ്റോറിലേക്ക് ഇടിച്ചുകയറി അപകടം.അപകടത്തിൽ ഒരാൾക്ക് സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം.മണർകാട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ മെഡിക്കൽ ഷോപ്പിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എത്തിയതാണ് കാറിൽ എത്തിയ കുടുംബം.

Advertisements

കാർ നിർത്തുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായി മെഡിക്കൽ സ്റ്റോറിലെക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോമാറ്റിക് കാർ ആണ് അപകടത്തിൽപ്പെട്ടത്. ഈ സമയം മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എത്തിയ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ദേഹത്തേക്കാണ് കാർ ഇടിച്ചു കയറിയത് എന്നാൽ വലിയ പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ മെഡിക്കൽ സ്റ്റോറിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Hot Topics

Related Articles