മണർകാട് ഭഗവതി ക്ഷേത്രത്തിലെ പാട്ടുകാലം കുടിച്ച ഉത്സവം: നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദാലയം നാലിന്

മണർകാട്: മണർകാട് ഭഗവതി ക്ഷേത്രത്തിലെ പാട്ടുകാലം കുടിച്ച ഉത്സവത്തിന്റെ ഭാഗമായി നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദാലയം ജനുവരി നാല് ഞായറാഴ്ച അരങ്ങേറും. സാന്ദ്രാനന്ദാലയം അരങ്ങേറുന്നതിനാൽ പ്രത്യേക പാർക്കിംങ് ക്രമീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മുതൽ മണർകാട് സെന്റ് മേരീസ് കത്തീഡ്രല്ലിന്റെ ഗ്രൗണ്ട് പാർക്കിംങിനായി തുറക്കും. മണർകാട് ഭഗവതിക്ഷേത്രം ബസ് സ്റ്റോപ്പിൽ വടക്കേ ആൽത്തറയ്ക്ക് സമീപമുള്ള പുരയിടത്തിലും സമീപ പ്രദേശങ്ങളിലും പാർക്കിംങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ചു ഇന്ന് പറവഴിപാട് നടക്കും. രാത്രി ഏഴിന് വിളക്കിനെഴുന്നെള്ളിപ്പ്. കലാമണ്ഡലത്തിൽ വൈകിട്ട് ആറിന് തിരുവാതിര. ഏഴിന് കൈകൊട്ടിക്കളി. ഏഴരയ്ക്ക് കുറിച്ചി വിരാട് സ്വരൂപിണി ഭജൻസിന്റെ ഭജനയും നടക്കും.

Advertisements

Hot Topics

Related Articles