കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി മൂന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടുകുളം, ഊട്ടിക്കുളം, പൊങ്ങം പാറ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. പുത്തൻപുരപ്പടി ഞണ്ടുകുളം പമ്പ ഹൗസ് ട്രാൻസ്ഫോർമറുകളിൽ ഒരു മണിമുതൽ ആറുമണിവരെ വൈദ്യുതി മുടങ്ങും. വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തുഞ്ചത്ത് പടി, ഇലവക്കോട്ട, ഞാലിയാ കുഴി,പരിപാലന, പുല്ലു കാട്ടുപടി,വെട്ടികലുങ്ങ്, ബാങ്ക് പടി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെയും,33 കെ വി സബ്സ്റ്റേഷൻ മെയിന്റനൻസ് ആയതിനാൽ വാകത്താനം സെക്ഷൻ പരിധിയിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ കാന്റീൻ, അർമണി, കീലത്ത് റോഡ്, കുന്നപ്പള്ളി, എം.എ കോളേജ്, മൈക്കിൾ പ്ലാസ, പാലവേലി, പള്ളിയമ്പുറം, പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ്, രാമപുരം ടൗൺ, രാമപുരം പഞ്ചായത്ത്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,സ്കൂൾ, തമാത്ത്, വരാകുകല, വെള്ളിലപ്പള്ളി പാലം, യോർക്, മേനാംപറമ്പിൽ, മരങ്ങാട് വളവ്, മരങ്ങാട്, മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി, ആശ്വാസ് ഫുഡ്സ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ നാല് സെൻ്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈ.എം.എ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മറ്റം കവല, ചുവടുതങ്ങി, തൃക്കേൽ ടെംപിൾ, ഐക്കരകുന്നു, ഫെഡറൽ ബാങ്ക്(ഷോപ്പിംഗ് കോംപ്ലക്സ്) ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


