സിഡ്നി: ആഷസിലെ അവസാനെ ടെസ്റ്റും വിജയിച്ച് പരമ്പരയിൽ മിന്നും ജയം നേടി ആസ്ട്രേലിയ. ഇതോടെ പരമ്പരയും 4-1 ന് ഓസീസ് സ്വന്തമാക്കി. സിഡ്നിയിലെ അവസാന ടെസ്റ്റിന്റെ അഞ്ചാം ദിനമാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. നാലാം ദിനം എട്ട് വിക്കറ്റിന് 302 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. അഞ്ചാം ദിനം 342 ന് ഇംഗ്ലണ്ട് ഓൾ ഔട്ടായി. ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റൺ നേടി എല്ലാവരും പുറത്തായപ്പോൾ, ഓസീസ് 567 റണ്ണെടുത്തു. രണ്ടാം ഇന്നിംങ്സിൽ ഇംഗ്ലണ്ട് 342 റണ്ണെടുത്തപ്പോൾ, ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടമാക്കി 161 റണ്ണെടുത്ത് വിജയിച്ചു.
ഓസീസിന് വേണ്ടി നാലാം ഇന്നിംങ്സിൽ ഹെഡ് (29), ജെയ്ക് വെർത്ത് ലാൻഡ് (34), മാർനസ് ലബുഷൈൻ (37), സ്റ്റീവ് സ്മിത്ത് (12), ഖവാജ (6) എന്നിവർ പുറത്തായി. അലക്സ് കാരിയും (16), കാമറൂൺ ഗ്രീനും (22) ചേർന്ന് ഓസീസിനെ വിജയിപ്പിച്ചു.


