നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിട്ടുണ്ടായിരുന്നു. മരണകാരണം എന്താണെന്ന് പരിശോധിച്ചു വരികയാണ്.

Advertisements

Hot Topics

Related Articles