കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന മണികണ്ഠപുരം ട്രാൻസ്ഫോർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ മഹാറാണി ജംഗ്ഷൻ, ഹോളി ഫാമിലി, കെഎസ്ആർടിസി, കിഴതടിയൂർ, കാർമ്മൽ ഹോസ്പിറ്റൽ, ഫയർ സ്റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ഇടനാട്ടുപടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും.
Advertisements


