സി എം എസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘വിദ്യാസൗഹൃദം’ ജനുവരി 26-ന്

കോട്ടയം: സി എം എസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക സംഗമം ‘വിദ്യാസൗഹൃദം’ ജനുവരി 26 തിങ്കളാഴ്ച കോളേജ് കാമ്പസിൽ നടക്കും. വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന സമ്മേളനം പ്രശസ്ത സിനിമഛായാഗ്രാഹകനും സംവിധായകനുമായ വേണു ഉദ്ഘാടനം ചെയ്യും. നാദസ്വര വിദ്വാൻ ശ്രീ. തിരുവിഴ ജയശങ്കർ മുഖ്യാതിഥിയാകും.
വിദ്യാസൗഹൃദം പ്രസിഡന്റ് സി.എ. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ 80 വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളെയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കും. സി എം എസ് കോളേജ് പ്രിൻസിപ്പാൾ അഞ്ജു ശോശൻ ജോർജ്ജ്, അഡ്വക്കേറ്റ് സുരേഷ് കുറുപ്പ് തുടങ്ങിയവർ സമ്മേളനത്തിൽപങ്കെടുക്കും. വൈകുന്നേരം 3.30 മുതൽ കലാലയസ്മരണകൾ പങ്കുവെക്കുന്ന സെഷനുകളും, തുടർന്ന് സിൽവിയുടെ നേതൃത്വത്തിലുള്ള മുദ്രനടനം നൃത്ത പരിപാടിയും പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

Advertisements

Hot Topics

Related Articles