ഉഴവൂർ : സെന്റ് സ്റ്റീഫൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ പെഗസസ് അണിയിച്ചൊരുക്കിയ ഇന്റർകോളേജിയേറ്റ് ഫെസ്റ്റ് ഇഗ്നെഷ്യ 2026 എഴുത്തുകാരിയും കലാകാരിയുമായ മിസ് ശീതൾ എസ് ഉദ്ഘാടനം ചെയ്തു. കോളേജ് എഡ്യൂക്കേഷൻ തിയേറ്ററിൽ നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ വൈസ് പ്രിൻസിപ്പൽ ഡോ തോമസ് കെ സി, ഇംഗ്ലീഷ് വിഭാഗം മേധാവി മിസ് ലിജിയമോൾ തങ്കച്ചൻ, അസോസിയേഷൻ അഡ്വൈസർമാരായ മിസ് ബിന്ദു ചെറിയാൻ, മിസ് ടിന ജോസ്, അസോസിയേഷൻ സെക്രട്ടറിമാരായ ബെഞ്ചമൻ ജോസ്, കുമാരി ദേവിക രമണൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നുമായി ലിറ്റററി ക്വിസ് ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളിലായി നൂറിലധികം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു.
Advertisements


