സഞ്ജു വീണ്ടും നിരാശപ്പെടുത്തി..! ഇന്ത്യയും; ന്യൂസിലൻഡിന് എതിരെ ഇന്ത്യയ്ക്ക് തോൽവി

വിശാഖപട്ടണം: കിവീസിന് എതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തിൽ 50 റണ്ണിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ഇന്ത്യ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ രണ്ട് ഓപ്പണർമാരും ചേർന്ന് കിവീസിന് മികച്ച തുടക്കമാണ് നൽകിയത്. 23 പന്തിൽ 44 റണ്ണുമായി ഡേവോൺ കോൺവേയും, 36 പന്തിൽ 62 റണ്ണുമായി ടിം സെയ്‌ഫെർട്ടും ചേർന്ന് ഒന്നാം വിക്കറ്റിൽ 100 റണ്ണാണ് കൂട്ടിച്ചേർത്തത്. ഗ്ലെൻ ഫിലിപ്‌സും (24), ഡാരി മിച്ചലും (39) ചേർന്ന് ന്യൂസിലൻഡിനെ 215 ൽ എത്തിച്ചു. ഇന്ത്യയ്ക്കായി അർഷദീപും കുൽദീപും രണ്ട് വിക്കറ്റ് വീതവും ബുംറയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റും വീഴ്ത്തി.

Advertisements

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം തന്നെ അഭിഷേകിനെ (0) നഷ്ടമായി. പത്ത് കടക്കും മുൻപ് സൂര്യയും (8) കൂടി നഷ്ടമായതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ മുഴുവൻ സഞ്ജുവിലായി. എന്നാൽ 15 പന്തിൽ 24 റണ്ണുമായി സഞ്ജു 55 ൽ ഔട്ട് ആയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 63 ൽ പാണ്ഡ്യയും (2), 82 ൽ നന്നായി കളിച്ച റിങ്കും സിങും (39) വീണതോടെ ഇന്ത്യ തോൽവി മണത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവം ദുബൈ (23 പന്തിൽ 65 ) നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ നൂറ് കടത്തിയത്. 145 ൽ ദുബൈ വീണതോടെ ഇന്ത്യ തോൽവിയിലേയ്ക്കു വീണു. പിന്നാലെ ഹർഷിത് (9), അർഷദീപ് (0), ബുംറ (4) , കുൽദീപ് (1) എന്നിവർ കൂടി വീണതോടെ ഇന്ത്യയുടെ തോൽവി പൂർത്തിയായി. രവി ബിഷ്‌ണോയി (10) പുറത്താകാതെ നിന്നു. സാറ്റ്‌നർ മൂന്നും, ഡഫി , ഇഷ് സോധി എന്നിവർ രണ്ടും, മാറ്റ് ഹെൻട്രിയും ഫോക്‌നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles