കോട്ടയം: മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചു നാട്ടകത്ത് രക്തസാക്ഷി ദിനവും അനുസ്മരണവും നടത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ യുടെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു നിയോജകമണ്ഡലം തലത്തിലുള്ള അനുസ്മരണം നാട്ടകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ മണ്ഡലം പ്രസിഡണ്ട് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു.
Advertisements
ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ സിബി ജോൺ കൈതയിൽ മുൻസിപ്പൽ കൗൺസിലർ മാരായ ഷീന ബിനു,അനിൽ പാലാപ്പറമ്പൻ, ബിജു എസ് കുമാർ,രാഗിണി സാബു,അലിഷ എം ജേക്കബ്, രഞ്ജിമോൻ രാജമ്മ ചന്ദ്രശേഖരൻ, പ്രിയ രമേശ് ജെയൻ ബി മഠം, ലതാ മുരളി,എം എൻ ബിജു, അബൂതാഹിർ എന്നിവർ പ്രസംഗിച്ചു.


